wiki.smc.org
മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കുവേണ്ടി വിതരണം ചെയ്യുവാനും, പരിഷ്കരിക്കുവാനും, വീണ്ടും വീതംവെയ്ക്കുവാനും സ്വാതന്ത്ര്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം, സ്വതന്ത്രസോഫ്റ്റുവെയറുകള് മുതലായവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എസ്.എം.സി. Silpa എന്ന സ്വതന്ത്ര ഭാരതീയഭാഷാ കമ്പ്യൂട്ടിംങ്ങ് പ്രോജക്ട് പ്രശംസനീയമായ ഒന്നാണ്. ഭാഷ തിരിച്ചറിയുമാനും, എന്കോര്ഡിംങ്ങ് കണ്‍വെര്‍ട്ടര്‍, സ്പെല്‍ ചെക്ക്, ഡിഷ്ണറി, ട്രാന്‍സ്ലേറ്റ്, ഹൈഫനേഷന് തുടങ്ങി ഒട്ടനവധി പ്രോഗ്രാമുകള്‍ ഇതില്‍ ഉണ്ട്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മ ഫയര്‍ഫോക്സ്, കെഡിഇ, ഉബുണ്ടു, ഡെബിയാന്‍, ഫെഡോറ തുടങ്ങിയ വെബ് ബ്രൌസറുകള്‍ മലയാളത്തിലാക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ഓപ്പണ്‍ഓഫീസ്, ഗ്നോം പണിയിടം, ഗ്നു താളുകള്‍ മുതലായവ മലയാളത്തില്‍ കൈകാര്യം ചെയ്യുവാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു.
ഉപകരണങ്ങള്‍

പയ്യന്‍സും ചാത്തന്സും: ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ള ഒരു പ്രോഗ്രാമാണ് പയ്യന്‍സ്. പയ്യന്‍സിനുള്ള സമ്പര്‍ക്കമുഖമാണ് ചാത്തന്‍സ് |
അക്ഷരത്തെറ്റ് പരിശോധന: ഗ്നു ആസ്പെല്, ഹണ്‍സ്പെല്‍ എന്നിവ അടിസ്ഥാനമാക്കിയ, മലയാളം സ്പെല്ചെക്കര് |
നിഘണ്ടു: ഡിക്റ്റ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിര്‍മ്മിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടു |
ഫിക്സ്.എം.എല്‍.: യൂണീകോഡ് 5.1 രീതിയിലുള്ള മലയാളം അക്ഷര എന്‍കോഡിങ്ങുകളെ യൂണീകോഡ് 5.0 രീതിയിലേയ്ക്ക് മാറ്റി പ്രദര്‍ശിപ്പിക്കാനുള്ള ഫയര്‍ഫോക്സ് ആഡോണ് |
മലയാളം കാപ്ച: പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനം |
കൂടുതല്‍: |
നാഴികക്കല്ലുകള്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇതുവരെ കൈവരിച്ച നാഴികക്കല്ലുകള്‍ ഇവിടെ അടയാളപ്പെടുത്താം.- മലയാള അക്ഷരരൂപങ്ങളുടെ ചിത്രീകരണം പിഴവില്ലാത്തതാക്കി
- ഡെബിയന്‍ ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പിന്തുണ കൂട്ടിച്ചേര്‍ത്തു.
- ധ്വനി ടെക്സ്റ്റ്-ടൂ-സ്വീച്ച് എഞ്ചിനില്‍ മലയാളം പിന്തുണ ചേര്‍ത്തു.
- ഗൂഗിള്‍ കോഡിന്റെ വേനലില്‍ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു.
- ഗ്നു അസ്പെല്‍ സ്പെല്‍ ചെക്കറില്‍ മലയാളം പിന്തുണ ചേര്‍ത്തു.
- സ്വനലേഖ എന്ന ശബ്ദാത്മക നിവേശകരീതി കൂടി സ്കിമ്മില്‍ കൂട്ടിച്ചേര്‍ത്തു.
- ലളിത എന്ന ശബ്ദാത്മക നിവേശകരീതി കീബോര്‍ഡ് വിന്യാസം ചേര്‍ത്തു.
- ടക്സ് ടൈപില്‍ പാംഗോ പിന്തുണ ചേര്‍ത്തു - ഇപ്പോള്‍ ടക്സ് ടൈപ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉപയോഗിയ്ക്കാന്‍ പറ്റും.
- മലയാളത്തില്‍ ഡിജിറ്റല്‍ മഴ - പ്രശസ്തമായ മെട്രിക്സ് സിനിമയെ ആധാരമാക്കിയുള്ള സ്ക്രീന്‍സേവര്‍ മലയാളത്തില്‍ ലഭ്യമാക്കി
- ഗ്നോം മലയാളം - ഗ്നോം പണിയിടം(2.20) ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു.
- സപ്റ്റംബര്‍ 15ന് തൃശ്ശൂരില്‍ വച്ച് നടന്ന സോഫ്ട്വെയര് സ്വാതന്ത്ര്യദിനാഘോഷം മാധ്യമശ്രദ്ധ പിടിചചു പറ്റി.
- മീര മലയാളം തനതുലിപി അക്ഷരരൂപം പ്രകാശനം ചെയ്തു
- ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് മെന്റര്‍ സമ്മിറ്റ് പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി സ്വ.മ.കയിലെ പ്രവീണ്‍ പങ്കടുത്തു
- സോഫ്റ്റ്വെയര് ചരിത്രത്തിലാദ്യമായി കെ.ഡി.ഇ 4.0 യുടെ പ്രസാധനക്കുറിപ്പ് മലയാളത്തിലിറക്കിക്കൊണ്ടു് കെ.ഡി.ഇ മലയാളം ടീം ചരിത്രം കുറിച്ചു
- ധ്വനി, ടക്സ് ടൈപ്പ് എന്നീ സംരംഭങ്ങള്‍ 2008 ലെ ഫോസ്സ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായി
- സ്വനലേഖ സ്വനലേഖ എന്ന നിവേശകരീതി സ്കിം ഔദ്യോഗിക പാക്കേജിലേക്ക് ചേര്‍ക്കപ്പെട്ടു.
- ഗ്നോം 2.22 പതിപ്പില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി അംഗീകരിക്കപ്പെട്ടു.
- കെ.ഡി.ഇ 4.1 ല്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ടു. പ്രസാധനക്കുറിപ്പും മലയാളത്തിലിറക്കി
- ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍ 3.6.8 പതിപ്പോടെ ഔദ്യോഗികമായി മലയാളത്തില്‍ ലഭ്യമായിത്തുടങ്ങി