Wednesday, July 22, 2009

ചെറായി ബ്ലോഗേഴ്സ് മീറ്റ്

ഗ്രൂപ്പ്ഫോട്ടോ വലിയ രൂപത്തില്‍ കാണാം.

ഓരോ ചിത്രത്തിലും ഞെക്കിയാല്‍ ചെറായി മീറ്റിനെപ്പറ്റി അവര്‍ ഇട്ട പോസ്റ്റ് കാണാം.
അനോണിമസ് ഇല്ലാത്ത
പുതിയ ബൂലോഗം. മീറ്റില്‍ പങ്കെടുത്തശേഷവും പല ബ്ലോഗര്‍മാരെയും തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്കായി എന്നെന്നും ബ്ലോഗില്‍ ഒന്നിക്കുവാനിവിടെ അവസരമൊരുക്കുന്നു. ഈ പോസ്റ്റില്‍ ചിത്രങ്ങള്‍ ഇടരുത് എന്നാഗ്രഹിക്കുന്നവര്‍ കമെന്റിലൂടെ അറിയിക്കുക. അറിയിച്ചാല്‍ നീക്കംചെയ്യുന്നതായിരിക്കും. പേഴ്സണല്‍ മെയിലുകളിലൂടെയോ ഫോണ്‍ കാളുകളിലൂടെയോ ദയവുചെയ്ത് ചിത്രം നീക്കുവാനായി പറയരുത്. എന്റെ ഈ മെയില്‍ ഐഡി chandrasekharan.nair at gmail.com എന്നതാണ്. ഒരു പുതു ബ്ലോഗര്‍ ഉള്‍പ്പെടെ 79 ബ്ലോഗേഴ്സ് പങ്കെടുത്ത ചെറായി കൂട്ടായ്മയുടെ ഓര്‍മ്മക്കായി ഇവിടെ സൂക്ഷിക്കുന്നു. നന്ദിയോടെ കേരളഫാര്‍മര്‍ എന്ന ചന്ദ്രശേഖരന്‍ നായര്‍.
പ്രൊഫൈല്‍ ചിത്രങ്ങള്‍ ഒഴികെ ഈ പോസ്റ്റില്‍ ഉള്‍‌പ്പെടുത്തിയിട്ടുള്ള ചിത്രങ്ങള്‍ മുഴുവനും ഹരീഷ് തൊടുപുഴയുടെ പോസ്റ്റില്‍ നിന്ന് എടുത്തതാണ്. ഇത്രയും നല്ല ചിത്രങ്ങള്‍ ലഭ്യമാക്കിയ ഹരീഷ് തൊടുപുഴക്ക് കേരളഫാര്‍മറുടെ കൂപ്പുകൈ.

ചെറായി ബ്ലോഗേഴ്സ് മീറ്റിന് മുമ്പും പിമ്പും
1 അപ്പു

വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍.


2 അപ്പൂട്ടന്‍
ലൊക്കേഷന്‍: ദൈവത്തിന്റെ സ്വന്തം തലസ്ഥാനം : India3 സുനില്‍ കൃഷ്ണന്‍
എന്നെ ആകര്‍ഷിച്ച ഒരു സിനിമ, ഇഷ്ടമായ ഒരു പുസ്തകം,ഞാന്‍ ഇഷ്ടപ്പെട്ട വ്യക്തികള്‍, എന്റെ ഓര്‍മ്മകള്‍, ചിന്തകള്‍,കഥകള്‍,യാത്രകള്‍, രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകള്‍...4 ചാണക്യന്‍
ലൊക്കേഷന്‍: trivandrum : kerala : India


5 പകല്‍കിനാവന്‍
ലൊക്കേഷന്‍:

Dubai


മീറ്റില്‍ ജന്മം കോണ്ടു.6 ഗോപന്‍
ഹരിപ്പാട് ജനിച്ചതിനാല്‍ ഹരിപ്പാട്ടുകാരന്‍ എന്നോ, ബാംഗ്ലൂരില്‍ താമസിക്കുന്നതിനാല്‍ ബാംഗ്ലൂരുകാരന്‍ എന്നോ, ഭൂലോകത്ത് ഉള്ളതിനാല്‍ ഭൂലോകവാസി എന്നോ, ബൂലോകത്ത് വന്നതിനാല്‍ ബൂലോകവാസി എന്നോ വിളിക്കാം.ഈ ബ്ലോഗുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍ ഒരു ഗോകുലവാസി..
7 അരുണ്‍ കായംകുളം
1980 ജൂലൈ 30നു അമ്മയുടെ വയറ്‌ കീറി പുറത്ത് വന്ന ഒരു അത്ഭുത ജീവി.ഒരു തലയും അതിനു വേണ്ട ശരീരവും അന്നേ ഉണ്ടായിരുന്നു.വളര്‍ന്ന് വന്നപ്പോള്‍ നാട്ടുകാര്‌ പറഞ്ഞു, "നാക്ക് ഇല്ലേല്‍ ഇവനെ പണ്ടേ കാടന്‍ കൊണ്ട് പോയേനെ"...8 ജുനൈത്
എന്നാ പറയാനാ.....

9 നിരക്ഷരന്‍
കര്‍മ്മം - എണ്ണപ്പാടത്ത് ലോഗിങ്ങ് എഞ്ചിനീയര്‍. സഹപ്രവര്‍ത്തകര്‍ ബ്ലോഗിങ്ങ് എഞ്ചിനീയര്‍ എന്ന് വിളിച്ച് തുടങ്ങിയിട്ടുണ്ട്. കര്‍മ്മസ്ഥാനം - എണ്ണ കിനിയുന്നിടമൊക്കെ‌. വീട് - ലോകമേ തറവാട്...10 പാവത്താന്‍
Love me or hate me but spare me your indifference.11 ബിന്ദു കെ പി
സ്വദേശം:എറണാകുളം ജില്ലയിലുള്ള പുത്തന്‍‌വേലിക്കര എന്ന ഗ്രാമം. ഇപ്പോള്‍ അബുദാബിയില്‍ താമസം. ലോകത്തിലെ മറ്റേതു ഭാഷയെക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി‍...12 പിരിക്കുട്ടി
ഞാന്‍ പിരികുട്ടി ഏത് സമയത്തു പിരി ഇളകുകയും മുറുകുകയും ചെയ്യുന്നതെന്നറിയാത്ത ഒരു പാവം കുശുമ്പികുട്ടി
13 ഡോക്ടര്‍$നാസ്
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും ...14 മണികണ്ഠന്‍
I am from Kuzhuppilly, a coastal village situated about 20km away from Ernakulam town. I did my education at St: Gregories UPS Kuzhuppilly, HIHS Edavanakkad...15 കിച്ചു
ഒരു പാവം ഇരിങ്ങാലക്കുടക്കാരി,അതോ ആലുവക്കാരിയോ?? രണ്ടും ആവാം.16 വല്ല്യമ്മായി
അത്ര പാവമല്ലാത്ത ഒരു തൃശ്ശൂരുകാരി
17 തറവാടി
പാലക്കാട് ജില്ലയില്‍ തൃത്താലക്കടുത്ത മേലഴിയത്തുകാരന്‍ , 'എന്തിനേയും ചെമ്പെന്ന് കരുതണം' എന്ന ഉമ്മയുടെ പ്രമാണം ഇന്നുകളില്‍ കഴിവില്ലായ്മയായികാണുന്നതിനാല്‍ പ്രായോഗികമല്ലെന്ന് വിശ്വസിക്കുന്നു...18 ജോ
സംസാര പ്രിയനല്ലാത്ത ഒരു സാധാരണ മനുഷ്യന്‍.19 മുരളിക
യാത്രയും പ്രണയവും തൊഴിലാക്കിയ ഒരാള്‍.....20 പാവപ്പെട്ടവന്‍
അക്ഷരങ്ങളെയും എഴുത്തിനെയും വല്ലാതെ പ്രണയിക്കുന്ന ഒരു പാവം പ്രവാസി...21 പോങ്ങുമ്മൂടന്‍
വെറും അപ്രശസ്തന്‍ എന്നാല്‍ വിശ്വസ്തന്‍. 1977 -ല്‍ പാലായ്ക്കടുത്ത്‌ കുമ്മണ്ണൂരിലുള്ള നായന്‍മാരുടെ ആശുപത്രിയിലാണ്‌ ഈയുള്ളവന്‍റെ ജനനം. ജനിക്കുമ്പോള്‍ തൂക്കം 4 കിലോ 100ഗ്രാം. അങ്ങനെ, അന്ന്‌ തുടങ്ങിയ ...22 ധനേഷ്
സ്വദേശം : കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍. ഇപ്പോള്‍ അനന്തപുരിയില്‍ സോഫ്റ്റ്വെയര്‍ തൊഴിലാളി. അവിവാഹിതന്‍ ...23 വാഴക്കോടന്‍
ഞാന്‍ അബ്ദുല്‍ മജീദ്‌, തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം! ചേലക്കര ഗ്രേസ് സെന്‍ട്രല്‍ സ്കൂളിലും, ശ്രീ വ്യാസാ എന്‍ എസ് എസ് കോളേജിലും ...24 ഗോപക്
സ്വപ്നങ്ങളേക്കാള്‍ സ്വപ്നഭംഗങ്ങള്‍ കൈമുതലായുള്ള -ഒരു നാട്ടിന്‍പുറത്തുകാരന്‍ "പറഞ്ഞതൊക്കെയും പതിരായി പോയി...25 ചാര്‍വാകന്‍
ലൊക്കേഷന്‍: kollam : kerala : India
റയില്‍ പണിക്കാരന്‍.26 കൊട്ടോട്ടിക്കാരന്‍

ഒരു തോന്ന്യവാസിയുടെ വിഡ്ഢിത്തങ്ങളായോ വിഭ്രാന്ത ചിന്തകളായോ തോന്നാം, വായില്‍ തോന്നുന്നത്‌ വിളിച്ചുപറയാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ്‌....27 നന്ദകുമാര്‍
വര തലേവരയായതുകൊണ്ട് വരയും തലയും വിരലുമായി ജീവിത പര്‍വ്വങ്ങള്‍ താണ്ടുന്നു.28 ജിപ്പൂസ്
ഈ ദുനിയാവിലെ കോടാനുകോടി മനുഷ്യ ജീവികളില്‍ ഒരുവന്‍.സൃഷ്ടാവിന്‍റെ തീരുമാനപ്രകാരം ഈ ഭൂമിയിലേക്ക് താല്‍‌ക്കാലിക വാസത്തിനായി വന്നു. കാലത്തിന്‍റെ അനന്തമായ പ്രയാണത്തിനിടയില്‍ കൂലം കുത്തിയൊഴുകുന്ന ...


29 വെള്ളായണി വിജയന്‍
ഞാന്‍ വെള്ളായണി വിജയന്‍.1951-ല്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ വെള്ളായണി എന്ന ഗ്രാമത്തില്‍ ജനിച്ചു.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്....
30 മുള്ളൂക്കാരന്‍
ഞാന്‍....ഒരു യാത്രികന്‍...., കയ്യില്‍ പാഥേയവുമായി മോക്ഷംതേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍..... ജന്മജന്മാന്തരങ്ങള്‍ക്കിടയില്‍ എന്നോ കൈവന്ന മര്‍ത്യജന്മം മുഴുവന്‍, സ്നേഹമെന്ന പദത്തിന്റെ അര്‍ഥം അന്യേഷിച്ചു മൃത്യുപൂകിയവന്‍......
31 സമാന്തരന്‍
സമാന്തര യാഥാര്‍ത്ഥ്യങ്ങളുടെ സത്യവിചാരങ്ങള്‍ ജീവിതത്തെ തലങ്ങും വിലങ്ങും അളന്നു വെക്കുമ്പോള്‍ ഞാനായിത്തന്നെയിരിക്കേണ്ടതിനെകുറിച്ച് ആവലാതിപ്പെടുന്നവനാകുന്നു ഞാന്‍.
32 മനു.ജി
സ്വദേശം പത്തനംതിട്ട ജില്ലയിലെ കോന്നി. പതിനഞ്ചുവര്‍ഷത്തോളം ദില്ലിയില്‍ കം‌പ്യൂട്ടര്‍ പ്രോഗ്രാമിങ്ങും അല്ലറചില്ലറ എഴുത്തുമായി ചിലവിട്ടു. ഇപ്പോള്‍ തിരുവനന്തപുരത്ത് എഫ്.എം റേഡിയോയില്‍ Creative Writer/Presenter

33 എഴുത്തുകാരി

ലൊക്കേഷന്‍: നെല്ലായി, തൃശൂര്‍ : India
34 അങ്കിള്‍
ഞാര്‍ ചന്ദ്രകുമാര്‍. കം‌പ്യൂട്ടറും മലയാളവും ഒരുമിച്ച്‌ ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ പ്രവര്‍ത്തന ഫലം ഇവിടെ കാണാം. (തിരുത്ത്) അതിന്റെ വിശദീകരണം ഇവിടെയും.
35 അനില്‍@ബോഗ്
ഒരു സാധാരണ മനുഷ്യന്‍, കൊച്ചുകൊച്ചു മോഹങ്ങള്‍, കൊച്ചുകൊച്ചു വാശികള്‍. മനസ്സിനു സ്ഥിരമായ ലാവണങ്ങളില്ല. ബ്ലൊഗിന്റെ ലോകത്തില്‍ വഴിപോക്കനായെത്തി, ഇവിടെ ഇനി എത്രകാലമെന്നു നിശ്ചയമില്ല.36 ലതി
മുഴുവന്‍ പേര്: ലതികാ സുഭാഷ്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് മാടപ്പാട് എന്ന ഗ്രാമത്തില്‍ ജനിച്ചു.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം,ജേര്‍ണലിസം പി.ജി.ഡിപ്ലോമ...തുടങ്ങിയ ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപികയുടെ,പിന്നീട് പത്രപ്രവര്‍ത്തകയുടെ വേഷം.
37 മണി
ഞാനെന്ത് പറയാന്‍!38 അശ്വിന്‍
39 നാട്ടുകാരന്‍

എന്റെ നാട് തൊടുപുഴക്കടുത്ത പ്രദേശം ..... പറഞ്ഞു പറ്റിക്കലാണ്‌ തൊഴില്‍ (ചിലര്‍ മാര്‍ക്കറ്റിംഗ് എന്നും പറയാറുണ്ട്‌). സഞ്ചാരപ്രിയനാണ്....ആദ്യമായി മലയാളം നെറ്റിലെത്തിക്കാന്‍ വരമൊഴി എഡിറ്റര്‍ എന്ന ഒരു സൌജന്യ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കിയ വ്യക്തി. ഗൂഗിള്‍ സെര്‍ച്ചില്‍ നിറയേണ്ട വ്യക്തിത്വം അത് ആഗ്രഹിക്കുന്നില്ല അതിനാല്‍ ക്ഷമാപണത്തോടെ നീക്കിയിരിക്കുന്നു.
40 സിബു സി ജെ
All opinions I write with this blogger ID are of my own; not that of my employer. ‣ Comments on my blogs are not forwarded to any email groups.41 ഡോ.ജയന്‍ ഏവൂര്‍
Ayurvedic doctor working at Goverment Ayurveda College, Thiruvananthapuram(Associate Professor), kerala.42 ശ്രീലാല്‍
ബില്ലാള്‍പ്പിലെ കുട്ടീന്റെ പേരെന്താന്ന് പണ്ട് പാറു അച്ചമ്മയോട് ആരോ ചോദിച്ചപ്പോള്‍ പറഞ്ഞെത്രെ "സീര്‍കാല്‍......." അത് കേട്ട് അടുത്തുണ്ടായിരുന്ന അലീമീത്ത തിരുത്തി “അങ്ങനല്ല പാറൂ, സ്രാല്‍...ന്നാന്ന്”.
43 രമണിക
a young man of more than 52 years with not much to claim except some very good friends and a great friend!44 ശ്രീ@ശ്രേയസ്
ഞാന്‍ ആരാ?45 ഹന്‍ല്ലലത്ത്
ഞാന്‍ ഹന്‍ല്ലലത്ത് .... വയനാട്ടിലെ വെള്ളമുണ്ടയില്‍ ജനിച്ചു വളര്‍ന്നു. ഇപ്പോള്‍ താമസം മാനന്തവാടി പാണ്ടിക്കടവില്‍. 2006 നവംബര്‍ മുതല്‍ മുംബൈയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.46 സൂര്യോദയം
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)47 ഷെറീഫ് കൊട്ടാരക്കര

born in alapuzha town.passed sslc in mohammeden high school degree from kerala university.now resides in kottarakara village.48 സുല്‍

ലൊക്കേഷന്‍: തൃശ്ശൂര്‍ | ദുബൈ : കേരള | യു. എ. ഇ : India49 ഷിജു the friend
അധികമൊന്നും പറയാനില്ല. എല്ലാവരോടും സ്‌നേഹം മാത്രം.
50 നൊമാദ്
ലൊക്കേഷന്‍: India
51 കേരളാഫാര്‍മര്‍
പതിനേഴ് വര്‍ഷത്തെ പട്ടാളസേവനത്തിന് ശേഷം കൃഷി ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്ന ഒരു കര്‍ഷകന്‍. കാര്‍ഷിക മേഖലയിലെ തെങ്ങുകയറ്റം അറിയാം, പശു വളര്‍ത്തല്‍, കറവ, റബ്ബര്‍ ടാപ്പിങ്ങും അനുബന്ധ പണികളും സ്വയം ചെയ്യുന്നു.52 ഹരികൃഷ്ണന്‍/പി പഠിഷു
ലൊക്കേഷന്‍: Cherthala, Kochi, Trivandrum : Kerala : India
ഈ പോസ്റ്റില്‍ ചിത്രം ചേര്‍ക്കരുത് എന്നത് - chandretta i dont like to put my pics in blogs - ചാറ്റിലെ താക്കീത് . അതിനാല്‍ നീക്കിയതാണ്.

53 യാരിദ്

“If you know the enemy and know yourself, you need not fear the result of a hundred battles.” – Sun Tzu, Art of War

54 ഷംസുദീന്‍
55 ബിലാത്തിപട്ടണം
ഗ്ര്യഹാതുരത്വം തേടിയലയും കേവലം ബഹുമലയാളികളില്‍ ഒരുവന്‍ ഞാന്‍ !56 HASH
നിങ്ങള്‍ക്കെന്നെ ഹാഷ്‌ എന്നു വിളിക്കാം.ഞാന്‍ ഒരു ബിരുധ വിദ്യര്‍ത്ഥി ആണു.പലരും പ്രതികരിക്കാന്‍ മറന്നു പോകുന്ന കാര്യങ്ങളിലേക്കു വിരല്‍ ചൂണ്ടാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.എന്റെ ആശയങ്ങള്‍ വിശകലനങ്ങള്‍ നിങ്ങളൊടു പങ്കുവയ്ക്കന്‍ ബ്ലോഗ്ഗിംഗിലൂടെ ഒരവസരം കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു.


57 ഡോക്ടര്‍
ജീവിതത്തിന്‍റെ ഈ കുത്തൊഴുക്കില്‍ ഇങ്ങനെ പോവുന്നു.... ഇപ്പൊ കോഴിക്കോട്‌ ബീച്ച് ഹോസ്പിറ്റലില്‍... സ്വന്തം നാട് മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി... ഭാര്യ നാസ്.. മക്കള്‍ ഇത് വരെ ആയിട്ടില്ല (അതിനുള്ള സമയമൊക്കെ ആവുന്നെ ഉള്ളു) പഠിത്തം കഴിഞ്ഞിട്ട് കുറച്ചു കാലമേ ആകുന്നുള്ളൂ...58 വാവ59 തോന്ന്യാസി
സല്‍‌സ്വഭാവി, സല്‍‌ഗുണസമ്പന്നന്‍, സത്യസന്ധന്‍, ചുരുക്കത്തീപ്പറഞ്ഞാ ഒരൊന്നൊന്നര ഒന്നേമുക്കാല്‍ മാന്യന്‍.... ഇങ്ങളാരും പറയത്തോണ്ടല്ലേ ഞാന്‍ തന്നെ പുകഴ്ത്തുന്നേ?60 വിനയന്‍
ആ തടാകത്തില്‍ വിരിഞ്ഞു നിന്ന താമര‌പ്പൂവിന് ഇന്നലത്തെ ഓര്‍മ്മ‌കളുടെ ഗന്ധമായിരുന്നു. ആ നെല്ലിമരച്ചുവട്ടില്‍ നിന്നപ്പോള്‍ എവിടെനിന്നോവന്ന കാറ്റില്‍- ഉതിര്‍ന്നുവീണ നെല്ലിക്കായ്ക്ക്‌ അതേ ഓര്‍മ്മ‌കളുടെ ചവര്‍പ്പുണ്ടായിരുന്നു...61 വേണു

ലൊക്കേഷന്‍: Ernakulam : Kerala : India62 രസികന്‍
വിദ്യാഭ്യാസത്തിനു കുറവുണ്ടെങ്കിലും വിവരക്കേടിനു ഒരു കുറവുമില്ലാത്തതുകൊണ്ട് അക്ഷരത്തെറ്റിന്റെ ബലത്തില്‍ ജീവിച്ചുപോകുന്നു....63 സജി (അച്ചായന്‍)
അച്ചായന്റെ വയസ്സുകാലത്തെ ഓരോ തമാശകള്‍ ...കൂടെ അല്പം കാര്യവും!അഭ്യര്‍ത്ഥന മാനിച്ച് ചിത്രം (ഹരീഷ് തൊടുപുഴയുടെ പോസ്റ്റില്‍) ഇവിടെനിന്ന് നീക്കിയതാണ്.


64 കുമാര്‍ നീലകണ്ഠന്‍

ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.65 അരീക്കോടന്‍
ഒരു സാദാ പാവം ആത്മി - മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ അരീക്കോട്‌ നിവാസി.സ്ഥലങ്ങളും ഓഫീസുകളും മാറി മാറി ഇപ്പോള്‍ കോഴിക്കോട്ടെ പ്രശസ്തമായ ഒരു കലാലയത്തില്‍ ജോലി ചെയ്യുന്നു.66 ശരത്67 ഡി. പ്രദീപ് കുമാര്‍

A MEDIA PROFESSIONAL: JOURNALIST-TURNED BROADCASTERഅഭ്യര്‍ത്ഥനമാനിച്ച് ചിത്രം (ഈ ചിത്രം ഹരീഷ് തൊടുപുഴയുടെ പോസ്റ്റില്‍) നീക്കിയിരിക്കുന്നു.

68 സെറീന
ലൊക്കേഷന്‍:
ernakulam : kerala : India69 വേദവ്യാസന്‍

ലൊക്കേഷന്‍: തിരുവനന്തപുരം : ദൈവത്തിന്റെ സ്വന്തം നാട് : India
അങ്ങനെയിപ്പോ അറിയണ്ട70 മിന്നാമിനുങ്ങ്
നഷ്ട സ്വപ്നങ്ങളുടെ ഉണങ്ങാത്ത മുറിവുകളും പേറി,എന്തെങ്കിലുമൊക്കെയാകാന്‍ കൊതിച്ച്‌,ഒന്നുമാകാന്‍ കഴിയാത്തതിന്റെ നൊമ്പരവുമായി കഴിയുന്ന ഒരു പ്രവാസി.ഇന്നലെകളില്‍ കണ്ടതെല്ലാം ഒരു പാഴ്ക്കിനാവാണെന്നു കരുതി ഇന്നിനെ ...71 കാര്‍ട്ടൂണിസ്റ്റ് സജീവ്
Come here ! I will frame you in 3 minutes flat....72 ഇര്‍ഷാദ്
ഓണാട്ടുകരയിലെ ഉത്സവങ്ങളുടെ നാടായ ഓച്ചിറയില്‍ ജനനം. മേമന മുസ്ലിം എല്‍.പി.എസ്‌, ഓച്ചിറ ഗവ. ഹൈസ്കൂള്‍, റ്റി.എച്ച്‌.എസ്‌ കൃഷ്ണപുരം, ഗവ. പോളീടെക്നിക്‌ തിരൂരങ്ങാടി, ആര്‍.ഐ.റ്റി(ഗവ. എഞ്ചി. കോളേജ്‌) കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.73 ബാബുരാജ്
ഓ.. അങ്ങിനെ പ്രത്യേകിച്ച്‌ ഒന്നുമില്ല, ഒരു സാധാരണക്കാരന്‍.74 ഹരീഷ്
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോള്‍... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....75 ഷിജു അലെക്സ്
സ്വദേശം പാലക്കാട് ജില്ലയിലെ കരിമ്പ പഞ്ചായത്തില്‍. ബാംഗ്ലൂരില്‍ ജോലി. ജ്യോതിശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നിവയില്‍ സവിശേഷ താല്‍പര്യം.അഭ്യര്‍ത്ഥന മാനിച്ച് ചിത്രം ( പോസ്റ്റ് ഇതാണ്)നീക്കിയിരിക്കുന്നു.

7 6 ചിത്രകാരന്‍

സുഖിപ്പിക്കല്‍ ആര്‍ക്കും നടത്താവുന്ന ഉപരിപ്ലവമായ മാന്യതയാണ്‌. എല്ലാവരും സുഖലോലുപരായി കമ്പോളസംസ്കാരത്തിന്റെ ലഹരിയില്‍ ആറാടുമ്പോള്‍, അപ്രിയ സത്യങ്ങള്‍ കാണാനും പറയാനും ആരെങ്കിലും വേണമല്ലോ!!! ചിത്രകാരന്‍ എളിയരീതിയില്‍ ആ ധര്‍മ്മം നിറവേറ്റട്ടെ!!!
77 Sherlock
ഗൃഹാതുരത്വമെന്ന ജാഡയുമായി ഉദ്യാനനഗരത്തിന്റെ ഒരു കോണില്‍...[അത്യാവശ്യം വരിക്കാരുള്ള ഒരു അനോണീബ്ലോഗിന്റെ ഉടമയായതിനാല്‍ ഇനി ഈ ഐഡിയില്‍ നിന്നും കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ടട്ടാ]

ചിത്രം ലഭ്യമല്ല
78 പ്രീയ
79 സിജു ?

വെറും ഉഡായിപ്പാ.. പിന്നെ, ഒടുക്കത്തെ ജാഡയും മുടിഞ്ഞ അഹങ്കാരവും.. ഇതിനെല്ലാമുപരി മണ്ടനുമാ..


തല്കാലം ഈ വീഡിയോ കാണൂ
http://blip.tv/play/AYGU0hIC