ഓരോ ചിത്രത്തിലും ഞെക്കിയാല്‍ ചെറായി മീറ്റിനെപ്പറ്റി അവര്‍ ഇട്ട പോസ്റ്റ് കാണാം.
അനോണിമസ് ഇല്ലാത്ത പുതിയ ബൂലോഗം. മീറ്റില്‍ പങ്കെടുത്തശേഷവും പല ബ്ലോഗര്‍മാരെയും തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ലാത്തവര്ക്കായി എന്നെന്നും ബ്ലോഗില്‍ ഒന്നിക്കുവാനിവിടെ അവസരമൊരുക്കുന്നു. ഈ പോസ്റ്റില്‍ ചിത്രങ്ങള്‍ ഇടരുത് എന്നാഗ്രഹിക്കുന്നവര്‍ കമെന്റിലൂടെ അറിയിക്കുക. അറിയിച്ചാല്‍ നീക്കംചെയ്യുന്നതായിരിക്കും. പേഴ്സണല്‍ മെയിലുകളിലൂടെയോ ഫോണ്‍ കാളുകളിലൂടെയോ ദയവുചെയ്ത് ചിത്രം നീക്കുവാനായി പറയരുത്. എന്റെ ഈ മെയില്‍ ഐഡി chandrasekharan.nair at gmail.com എന്നതാണ്. ഒരു പുതു ബ്ലോഗര്‍ ഉള്‍പ്പെടെ 79 ബ്ലോഗേഴ്സ് പങ്കെടുത്ത ചെറായി കൂട്ടായ്മയുടെ ഓര്‍മ്മക്കായി ഇവിടെ സൂക്ഷിക്കുന്നു. നന്ദിയോടെ കേരളഫാര്‍മര്‍ എന്ന ചന്ദ്രശേഖരന് നായര്‍.
ചെറായി ബ്ലോഗേഴ്സ് മീറ്റിന് മുമ്പും പിമ്പും | ||
| 1 അപ്പു വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍. | |
|
| 2 അപ്പൂട്ടന് ലൊക്കേഷന്‍: ദൈവത്തിന്റെ സ്വന്തം തലസ്ഥാനം : India |
3 സുനില്‍ കൃഷ്ണന് എന്നെ ആകര്‍ഷിച്ച ഒരു സിനിമ, ഇഷ്ടമായ ഒരു പുസ്തകം,ഞാന്‍ ഇഷ്ടപ്പെട്ട വ്യക്തികള്‍, എന്റെ ഓര്‍മ്മകള്‍, ചിന്തകള്‍,കഥകള്‍,യാത്രകള്‍, രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകള്‍... | ||
4 ചാണക്യന് ലൊക്കേഷന്‍: trivandrum : kerala : India | ||
| 5 പകല്‍കിനാവന്‍ ലൊക്കേഷന്‍: | |
മീറ്റില്‍ ജന്മം കോണ്ടു. | 6 ഗോപന് ഹരിപ്പാട് ജനിച്ചതിനാല്‍ ഹരിപ്പാട്ടുകാരന് എന്നോ, ബാംഗ്ലൂരില്‍ താമസിക്കുന്നതിനാല്‍ ബാംഗ്ലൂരുകാരന്‍ എന്നോ, ഭൂലോകത്ത് ഉള്ളതിനാല്‍ ഭൂലോകവാസി എന്നോ, ബൂലോകത്ത് വന്നതിനാല്‍ ബൂലോകവാസി എന്നോ വിളിക്കാം.ഈ ബ്ലോഗുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍ ഒരു ഗോകുലവാസി.. | |
| 7 അരുണ്‍ കായംകുളം 1980 ജൂലൈ 30നു അമ്മയുടെ വയറ് കീറി പുറത്ത് വന്ന ഒരു അത്ഭുത ജീവി.ഒരു തലയും അതിനു വേണ്ട ശരീരവും അന്നേ ഉണ്ടായിരുന്നു.വളര്‍ന്ന് വന്നപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു, "നാക്ക് ഇല്ലേല് ഇവനെ പണ്ടേ കാടന്‍ കൊണ്ട് പോയേനെ"... | |
8 ജുനൈത് എന്നാ പറയാനാ..... | ||
9 നിരക്ഷരന് കര്‍മ്മം - എണ്ണപ്പാടത്ത് ലോഗിങ്ങ് എഞ്ചിനീയര്‍. സഹപ്രവര്‍ത്തകര്‍ ബ്ലോഗിങ്ങ് എഞ്ചിനീയര്‍ എന്ന് വിളിച്ച് തുടങ്ങിയിട്ടുണ്ട്. കര്‍മ്മസ്ഥാനം - എണ്ണ കിനിയുന്നിടമൊക്കെ. വീട് - ലോകമേ തറവാട്... | ||
10 പാവത്താന്‍ Love me or hate me but spare me your indifference. | ||
11 ബിന്ദു കെ പി സ്വദേശം:എറണാകുളം ജില്ലയിലുള്ള പുത്തന്‍വേലിക്കര എന്ന ഗ്രാമം. ഇപ്പോള്‍ അബുദാബിയില്‍ താമസം. ലോകത്തിലെ മറ്റേതു ഭാഷയെക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി... | ||
12 പിരിക്കുട്ടി ഞാന്‍ പിരികുട്ടി ഏത് സമയത്തു പിരി ഇളകുകയും മുറുകുകയും ചെയ്യുന്നതെന്നറിയാത്ത ഒരു പാവം കുശുമ്പികുട്ടി | ||
| 13 ഡോക്ടര്‍$നാസ് എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും ... | |
14 മണികണ്ഠന് I am from Kuzhuppilly, a coastal village situated about 20km away from Ernakulam town. I did my education at St: Gregories UPS Kuzhuppilly, HIHS Edavanakkad... | ||
15 കിച്ചു ഒരു പാവം ഇരിങ്ങാലക്കുടക്കാരി,അതോ ആലുവക്കാരിയോ?? രണ്ടും ആവാം. | ||
16 വല്ല്യമ്മായി അത്ര പാവമല്ലാത്ത ഒരു തൃശ്ശൂരുകാരി | ||
| 17 തറവാടി പാലക്കാട് ജില്ലയില്‍ തൃത്താലക്കടുത്ത മേലഴിയത്തുകാരന്‍ , 'എന്തിനേയും ചെമ്പെന്ന് കരുതണം' എന്ന ഉമ്മയുടെ പ്രമാണം ഇന്നുകളില്‍ കഴിവില്ലായ്മയായികാണുന്നതിനാല്‍ പ്രായോഗികമല്ലെന്ന് വിശ്വസിക്കുന്നു... | |
18 ജോ സംസാര പ്രിയനല്ലാത്ത ഒരു സാധാരണ മനുഷ്യന്. | ||
19 മുരളിക യാത്രയും പ്രണയവും തൊഴിലാക്കിയ ഒരാള്‍..... | ||
20 പാവപ്പെട്ടവന് അക്ഷരങ്ങളെയും എഴുത്തിനെയും വല്ലാതെ പ്രണയിക്കുന്ന ഒരു പാവം പ്രവാസി... | ||
| 21 പോങ്ങുമ്മൂടന് വെറും അപ്രശസ്തന് എന്നാല്‍ വിശ്വസ്തന്. 1977 -ല്‍ പാലായ്ക്കടുത്ത് കുമ്മണ്ണൂരിലുള്ള നായന്മാരുടെ ആശുപത്രിയിലാണ് ഈയുള്ളവന്റെ ജനനം. ജനിക്കുമ്പോള്‍ തൂക്കം 4 കിലോ 100ഗ്രാം. അങ്ങനെ, അന്ന് തുടങ്ങിയ ... | |
22 ധനേഷ് സ്വദേശം : കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍. ഇപ്പോള്‍ അനന്തപുരിയില്‍ സോഫ്റ്റ്വെയര് തൊഴിലാളി. അവിവാഹിതന് ... | ||
| 23 വാഴക്കോടന്‍ ഞാന്‍ അബ്ദുല്‍ മജീദ്, തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം! ചേലക്കര ഗ്രേസ് സെന്‍ട്രല്‍ സ്കൂളിലും, ശ്രീ വ്യാസാ എന്‍ എസ് എസ് കോളേജിലും ... | |
| 24 ഗോപക് സ്വപ്നങ്ങളേക്കാള് സ്വപ്നഭംഗങ്ങള്‍ കൈമുതലായുള്ള -ഒരു നാട്ടിന്പുറത്തുകാരന് "പറഞ്ഞതൊക്കെയും പതിരായി പോയി... | |
25 ചാര്‍വാകന്‍ ലൊക്കേഷന്‍: kollam : kerala : India റയില്‍ പണിക്കാരന്. | ||
ഒരു തോന്ന്യവാസിയുടെ വിഡ്ഢിത്തങ്ങളായോ വിഭ്രാന്ത ചിന്തകളായോ തോന്നാം, വായില്‍ തോന്നുന്നത് വിളിച്ചുപറയാന്‍ മറ്റുമാര്ഗ്ഗങ്ങള് ഇല്ലാത്തതിനാലാണ്.... | ||
| 27 നന്ദകുമാര്‍ വര തലേവരയായതുകൊണ്ട് വരയും തലയും വിരലുമായി ജീവിത പര്‍വ്വങ്ങള്‍ താണ്ടുന്നു. | |
28 ജിപ്പൂസ് ഈ ദുനിയാവിലെ കോടാനുകോടി മനുഷ്യ ജീവികളില്‍ ഒരുവന്.സൃഷ്ടാവിന്റെ തീരുമാനപ്രകാരം ഈ ഭൂമിയിലേക്ക് താല്‍ക്കാലിക വാസത്തിനായി വന്നു. കാലത്തിന്റെ അനന്തമായ പ്രയാണത്തിനിടയില്‍ കൂലം കുത്തിയൊഴുകുന്ന ... | ||
| 29 വെള്ളായണി വിജയന് ഞാന്‍ വെള്ളായണി വിജയന്.1951-ല്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ വെള്ളായണി എന്ന ഗ്രാമത്തില്‍ ജനിച്ചു.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.... | |
30 മുള്ളൂക്കാരന്‍ ഞാന്‍....ഒരു യാത്രികന്...., കയ്യില്‍ പാഥേയവുമായി മോക്ഷംതേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്..... ജന്മജന്മാന്തരങ്ങള്‍ക്കിടയില്‍ എന്നോ കൈവന്ന മര്‍ത്യജന്മം മുഴുവന്‍, സ്നേഹമെന്ന പദത്തിന്റെ അര്‍ഥം അന്യേഷിച്ചു മൃത്യുപൂകിയവന്‍...... | ||
| 31 സമാന്തരന്‍ സമാന്തര യാഥാര്‍ത്ഥ്യങ്ങളുടെ സത്യവിചാരങ്ങള്‍ ജീവിതത്തെ തലങ്ങും വിലങ്ങും അളന്നു വെക്കുമ്പോള്‍ ഞാനായിത്തന്നെയിരിക്കേണ്ടതിനെകുറിച്ച് ആവലാതിപ്പെടുന്നവനാകുന്നു ഞാന്‍. | |
| 32 മനു.ജി സ്വദേശം പത്തനംതിട്ട ജില്ലയിലെ കോന്നി. പതിനഞ്ചുവര്‍ഷത്തോളം ദില്ലിയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങും അല്ലറചില്ലറ എഴുത്തുമായി ചിലവിട്ടു. ഇപ്പോള്‍ തിരുവനന്തപുരത്ത് എഫ്.എം റേഡിയോയില്‍ Creative Writer/Presenter | |
| 33 എഴുത്തുകാരി ലൊക്കേഷന്‍: നെല്ലായി, തൃശൂര്‍ : India | |
| 34 അങ്കിള്‍ ഞാര്‍ ചന്ദ്രകുമാര്‍. കംപ്യൂട്ടറും മലയാളവും ഒരുമിച്ച് ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ പ്രവര്‍ത്തന ഫലം ഇവിടെ കാണാം. (തിരുത്ത്) അതിന്റെ വിശദീകരണം ഇവിടെയും. | |
| 35 അനില്‍@ബോഗ് ഒരു സാധാരണ മനുഷ്യന്, കൊച്ചുകൊച്ചു മോഹങ്ങള്‍, കൊച്ചുകൊച്ചു വാശികള്‍. മനസ്സിനു സ്ഥിരമായ ലാവണങ്ങളില്ല. ബ്ലൊഗിന്റെ ലോകത്തില്‍ വഴിപോക്കനായെത്തി, ഇവിടെ ഇനി എത്രകാലമെന്നു നിശ്ചയമില്ല. | |
36 ലതി മുഴുവന്‍ പേര്: ലതികാ സുഭാഷ്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് മാടപ്പാട് എന്ന ഗ്രാമത്തില്‍ ജനിച്ചു.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം,ജേര്‍ണലിസം പി.ജി.ഡിപ്ലോമ...തുടങ്ങിയ ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപികയുടെ,പിന്നീട് പത്രപ്രവര്‍ത്തകയുടെ വേഷം. | ||
| 37 മണി ഞാനെന്ത് പറയാന്‍! | |
38 അശ്വിന് | ||
39 നാട്ടുകാരന് എന്റെ നാട് തൊടുപുഴക്കടുത്ത പ്രദേശം ..... പറഞ്ഞു പറ്റിക്കലാണ് തൊഴില്‍ (ചിലര്‍ മാര്‍ക്കറ്റിംഗ് എന്നും പറയാറുണ്ട്). സഞ്ചാരപ്രിയനാണ്.... | ||
ആദ്യമായി മലയാളം നെറ്റിലെത്തിക്കാന്‍ വരമൊഴി എഡിറ്റര്‍ എന്ന ഒരു സൌജന്യ സോഫ്റ്റ്വെയര് ലഭ്യമാക്കിയ വ്യക്തി. ഗൂഗിള്‍ സെര്‍ച്ചില്‍ നിറയേണ്ട വ്യക്തിത്വം അത് ആഗ്രഹിക്കുന്നില്ല അതിനാല്‍ ക്ഷമാപണത്തോടെ നീക്കിയിരിക്കുന്നു. | 40 സിബു സി ജെ All opinions I write with this blogger ID are of my own; not that of my employer. ‣ Comments on my blogs are not forwarded to any email groups. | |
41 ഡോ.ജയന് ഏവൂര്‍ Ayurvedic doctor working at Goverment Ayurveda College, Thiruvananthapuram(Associate Professor), kerala. | ||
42 ശ്രീലാല്‍ ബില്ലാള്പ്പിലെ കുട്ടീന്റെ പേരെന്താന്ന് പണ്ട് പാറു അച്ചമ്മയോട് ആരോ ചോദിച്ചപ്പോള്‍ പറഞ്ഞെത്രെ "സീര്‍കാല്‍......." അത് കേട്ട് അടുത്തുണ്ടായിരുന്ന അലീമീത്ത തിരുത്തി “അങ്ങനല്ല പാറൂ, സ്രാല്...ന്നാന്ന്”. | ||
| 43 രമണിക a young man of more than 52 years with not much to claim except some very good friends and a great friend! | |
44 ശ്രീ@ശ്രേയസ് ഞാന്‍ ആരാ? | ||
| 45 ഹന്‍ല്ലലത്ത് ഞാന്‍ ഹന്‍ല്ലലത്ത് .... വയനാട്ടിലെ വെള്ളമുണ്ടയില്‍ ജനിച്ചു വളര്‍ന്നു. ഇപ്പോള്‍ താമസം മാനന്തവാടി പാണ്ടിക്കടവില്‍. 2006 നവംബര്‍ മുതല്‍ മുംബൈയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. | |
46 സൂര്യോദയം ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com) | ||
| 47 ഷെറീഫ് കൊട്ടാരക്കര born in alapuzha town.passed sslc in mohammeden high school degree from kerala university.now resides in kottarakara village. | |
48 സുല്‍ ലൊക്കേഷന്‍: തൃശ്ശൂര്‍ | ദുബൈ : കേരള | യു. എ. ഇ : India | ||
49 ഷിജു the friend അധികമൊന്നും പറയാനില്ല. എല്ലാവരോടും സ്നേഹം മാത്രം. | ||
| 50 നൊമാദ് ലൊക്കേഷന്‍: India | |
51 കേരളാഫാര്‍മര്‍ പതിനേഴ് വര്‍ഷത്തെ പട്ടാളസേവനത്തിന് ശേഷം കൃഷി ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്ന ഒരു കര്ഷകന്. കാര്‍ഷിക മേഖലയിലെ തെങ്ങുകയറ്റം അറിയാം, പശു വളര്‍ത്തല്‍, കറവ, റബ്ബര്‍ ടാപ്പിങ്ങും അനുബന്ധ പണികളും സ്വയം ചെയ്യുന്നു. | ||
52 ഹരികൃഷ്ണന്/പി പഠിഷു ലൊക്കേഷന്‍: Cherthala, Kochi, Trivandrum : Kerala : India | ||
ഈ പോസ്റ്റില്‍ ചിത്രം ചേര്‍ക്കരുത് എന്നത് - chandretta i dont like to put my pics in blogs - ചാറ്റിലെ താക്കീത് . അതിനാല്‍ നീക്കിയതാണ്. | 53 യാരിദ് “If you know the enemy and know yourself, you need not fear the result of a hundred battles.” – Sun Tzu, Art of War | |
54 ഷംസുദീന്‍ | ||
55 ബിലാത്തിപട്ടണം ഗ്ര്യഹാതുരത്വം തേടിയലയും കേവലം ബഹുമലയാളികളില്‍ ഒരുവന് ഞാന്‍ ! | ||
| 56 HASH നിങ്ങള്‍ക്കെന്നെ ഹാഷ് എന്നു വിളിക്കാം.ഞാന്‍ ഒരു ബിരുധ വിദ്യര്‍ത്ഥി ആണു.പലരും പ്രതികരിക്കാന്‍ മറന്നു പോകുന്ന കാര്യങ്ങളിലേക്കു വിരല്‍ ചൂണ്ടാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.എന്റെ ആശയങ്ങള്‍ വിശകലനങ്ങള്‍ നിങ്ങളൊടു പങ്കുവയ്ക്കന്‍ ബ്ലോഗ്ഗിംഗിലൂടെ ഒരവസരം കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. | |
57 ഡോക്ടര്‍ ജീവിതത്തിന്റെ ഈ കുത്തൊഴുക്കില്‍ ഇങ്ങനെ പോവുന്നു.... ഇപ്പൊ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍... സ്വന്തം നാട് മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി... ഭാര്യ നാസ്.. മക്കള്‍ ഇത് വരെ ആയിട്ടില്ല (അതിനുള്ള സമയമൊക്കെ ആവുന്നെ ഉള്ളു) പഠിത്തം കഴിഞ്ഞിട്ട് കുറച്ചു കാലമേ ആകുന്നുള്ളൂ... | ||
58 വാവ | ||
59 തോന്ന്യാസി സല്‍സ്വഭാവി, സല്ഗുണസമ്പന്നന്, സത്യസന്ധന്, ചുരുക്കത്തീപ്പറഞ്ഞാ ഒരൊന്നൊന്നര ഒന്നേമുക്കാല്‍ മാന്യന്.... ഇങ്ങളാരും പറയത്തോണ്ടല്ലേ ഞാന്‍ തന്നെ പുകഴ്ത്തുന്നേ? | ||
| 60 വിനയന് ആ തടാകത്തില്‍ വിരിഞ്ഞു നിന്ന താമരപ്പൂവിന് ഇന്നലത്തെ ഓര്‍മ്മകളുടെ ഗന്ധമായിരുന്നു. ആ നെല്ലിമരച്ചുവട്ടില്‍ നിന്നപ്പോള്‍ എവിടെനിന്നോവന്ന കാറ്റില്‍- ഉതിര്‍ന്നുവീണ നെല്ലിക്കായ്ക്ക് അതേ ഓര്‍മ്മകളുടെ ചവര്‍പ്പുണ്ടായിരുന്നു... | |
61 വേണു ലൊക്കേഷന്‍: Ernakulam : Kerala : India | ||
62 രസികന്‍ വിദ്യാഭ്യാസത്തിനു കുറവുണ്ടെങ്കിലും വിവരക്കേടിനു ഒരു കുറവുമില്ലാത്തതുകൊണ്ട് അക്ഷരത്തെറ്റിന്റെ ബലത്തില്‍ ജീവിച്ചുപോകുന്നു.... | ||
63 സജി (അച്ചായന്) അച്ചായന്റെ വയസ്സുകാലത്തെ ഓരോ തമാശകള്‍ ...കൂടെ അല്പം കാര്യവും! | ||
അഭ്യര്‍ത്ഥന മാനിച്ച് ചിത്രം (ഹരീഷ് തൊടുപുഴയുടെ പോസ്റ്റില്‍) ഇവിടെനിന്ന് നീക്കിയതാണ്. | ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും. | |
65 അരീക്കോടന്‍ ഒരു സാദാ പാവം ആത്മി - മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ അരീക്കോട് നിവാസി.സ്ഥലങ്ങളും ഓഫീസുകളും മാറി മാറി ഇപ്പോള്‍ കോഴിക്കോട്ടെ പ്രശസ്തമായ ഒരു കലാലയത്തില്‍ ജോലി ചെയ്യുന്നു. | ||
66 ശരത് | ||
A MEDIA PROFESSIONAL: JOURNALIST-TURNED BROADCASTER | ||
അഭ്യര്‍ത്ഥനമാനിച്ച് ചിത്രം (ഈ ചിത്രം ഹരീഷ് തൊടുപുഴയുടെ പോസ്റ്റില്‍) നീക്കിയിരിക്കുന്നു. | 68 സെറീന ലൊക്കേഷന്‍: ernakulam : kerala : India | |
| 69 വേദവ്യാസന് ലൊക്കേഷന്‍: തിരുവനന്തപുരം : ദൈവത്തിന്റെ സ്വന്തം നാട് : India അങ്ങനെയിപ്പോ അറിയണ്ട | |
| 70 മിന്നാമിനുങ്ങ് നഷ്ട സ്വപ്നങ്ങളുടെ ഉണങ്ങാത്ത മുറിവുകളും പേറി,എന്തെങ്കിലുമൊക്കെയാകാന്‍ കൊതിച്ച്,ഒന്നുമാകാന്‍ കഴിയാത്തതിന്റെ നൊമ്പരവുമായി കഴിയുന്ന ഒരു പ്രവാസി.ഇന്നലെകളില്‍ കണ്ടതെല്ലാം ഒരു പാഴ്ക്കിനാവാണെന്നു കരുതി ഇന്നിനെ ... | |
71 കാര്‍ട്ടൂണിസ്റ്റ് സജീവ് Come here ! I will frame you in 3 minutes flat.... | ||
72 ഇര്‍ഷാദ് ഓണാട്ടുകരയിലെ ഉത്സവങ്ങളുടെ നാടായ ഓച്ചിറയില്‍ ജനനം. മേമന മുസ്ലിം എല്‍.പി.എസ്, ഓച്ചിറ ഗവ. ഹൈസ്കൂള്‍, റ്റി.എച്ച്.എസ് കൃഷ്ണപുരം, ഗവ. പോളീടെക്നിക് തിരൂരങ്ങാടി, ആര്.ഐ.റ്റി(ഗവ. എഞ്ചി. കോളേജ്) കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. | ||
73 ബാബുരാജ് ഓ.. അങ്ങിനെ പ്രത്യേകിച്ച് ഒന്നുമില്ല, ഒരു സാധാരണക്കാരന്. | ||
74 ഹരീഷ് ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോള്... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു..... | ||
75 ഷിജു അലെക്സ് സ്വദേശം പാലക്കാട് ജില്ലയിലെ കരിമ്പ പഞ്ചായത്തില്‍. ബാംഗ്ലൂരില്‍ ജോലി. ജ്യോതിശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നിവയില്‍ സവിശേഷ താല്പര്യം. | ||
അഭ്യര്‍ത്ഥന മാനിച്ച് ചിത്രം ( പോസ്റ്റ് ഇതാണ്)നീക്കിയിരിക്കുന്നു. | 7 6 ചിത്രകാരന് സുഖിപ്പിക്കല്‍ ആര്‍ക്കും നടത്താവുന്ന ഉപരിപ്ലവമായ മാന്യതയാണ്. എല്ലാവരും സുഖലോലുപരായി കമ്പോളസംസ്കാരത്തിന്റെ ലഹരിയില്‍ ആറാടുമ്പോള്‍, അപ്രിയ സത്യങ്ങള്‍ കാണാനും പറയാനും ആരെങ്കിലും വേണമല്ലോ!!! ചിത്രകാരന് എളിയരീതിയില്‍ ആ ധര്‍മ്മം നിറവേറ്റട്ടെ!!! | |
77 Sherlock ഗൃഹാതുരത്വമെന്ന ജാഡയുമായി ഉദ്യാനനഗരത്തിന്റെ ഒരു കോണില്‍...[അത്യാവശ്യം വരിക്കാരുള്ള ഒരു അനോണീബ്ലോഗിന്റെ ഉടമയായതിനാല്‍ ഇനി ഈ ഐഡിയില്‍ നിന്നും കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ടട്ടാ] | ||
ചിത്രം ലഭ്യമല്ല | 78 പ്രീയ | |
79 സിജു ? വെറും ഉഡായിപ്പാ.. പിന്നെ, ഒടുക്കത്തെ ജാഡയും മുടിഞ്ഞ അഹങ്കാരവും.. ഇതിനെല്ലാമുപരി മണ്ടനുമാ.. |
തല്കാലം ഈ വീഡിയോ കാണൂ
http://blip.tv/play/AYGU0hIC
89 comments:
ഇതില്‍ ചിലര്‍ വന്നിട്ടില്ല, ചിലരുടെ പേര് ഉള്‍പ്പെടുത്താന്‍ വിട്ടുപോയിട്ടുണ്ടാവാം.
എന്തായാലും നല്ല ശ്രമം
mashe..
njan kichu. enne pattiyulla vivarangal muzhuvan thettanu.
pls try to correct it or delete the name. it may be applicable to some one else. thanks
ഇതു കൊള്ളാമല്ലോ...കുറേ പണി എടുത്തിട്ടുണ്ടല്ലോ..
എല്ലാവരുടേയും ഫോട്ടോ എടുത്തില്ലായിരുന്നോ മാഷേ...?
ഇത്ര പെട്ടെന്ന് ഇതൊക്കെ ശരിയാക്കാന്‍ കുറെ ബുദ്ധിമുട്ടിയിട്ടുണ്ടാവുമല്ലോ.ചെറായില്‍ കണ്ടപ്പോഴും ഇത്ര “ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനാണെന്നു”കരുതിയില്ല. വളരെ നന്നായി.നന്ദി.ആശംസകള്‍.
നല്ല സംരഭം...
ആശംസകള്‍..
ഇത്ര പെട്ടെന്നു് ഇത്രയൊക്കെ ചെയ്തോ!
ചേട്ടാ..
ഇതും ഒരു വ്യത്യസ്ഥത, നന്നായിട്ടുണ്ടു ചേട്ടാ..നേഹയുടെ പെട്ടകത്തിലെ പോലെ എല്ലാവരും സൌമ്യമായി ഈ സംഗമത്തില്‍ പങ്കെടുത്തതിന് എല്ലാവര്ക്കും അഭിനന്ദനങ്ങള്‍..!
നന്നായിരിക്കുന്നു, എല്ലാവരെയും ഉള്‍പ്പെടുത്തുക
ആശംസകള്‍
കമന്റ് മോഡറേഷന് ഒഴിവാക്കികൂടേ.
ഫാർമർ ചേട്ടാ. എന്താ് . ..ഫന്റാസ്റ്റിക്.. :)
കിട്ടുന്ന പടങ്ങൾ കൂട്ടിച്ചേർക്കുമല്ലോ
ഓ.ടോ..
നമ്മുടെ ആസിയാൻ കരാറിനെ പറ്റിയും അത് കർഷകരെ എങ്ങിനെ ബാധിക്കും എന്നുള്ളതിനെ പറ്റിയും വല്ല ലേഖനവും എഴുതുന്നുണോ.. എഴുതണം
# 2
ചന്ദ്രേട്ടാ,
ഈ ശ്രമത്തിന് സലാം.
പോങ്ങു
ശ്രീ - നന്ദി
കിച്ചു - ആ കിച്ചു അല്ല ഈ കിച്ചു ഇപ്പോ പിടികിട്ടി
ബിന്ദു കെ.പി - മൊബൈലില്‍ ചാര്‍ജ് ഇല്ലായിരുന്നു. അപ്പൂട്ടന്റെ ചാര്‍ജര്‍ വാങ്ങി ചാര്‍ജ് ചെയ്തത് ഊണു സമയത്ത് മനസമാധാനത്തോടെയല്ല. മാത്രവുമല്ല ഷെഡിനുള്ളില്‍ മൊബൈല്‍ ഫോട്ടോ ശരിയാകില്ല.
പാവത്താനെ - ഇപ്പോ പിടികിട്ടിയില്ലെ? പാവത്താനെന്നപോലെ തന്നെ.
രാമചന്ദ്രന് വെട്ടിക്കാട് - നന്ദി
ടൈപ്പിസ്റ്റ് - ഒരാഴ്ച മുന്നെ തുടങ്ങി പകുതി ആയതാണ്. ബാക്കി വളരെ വേഗം സാധിച്ചു (കടപ്പാട് ഡോ. നാസ്)
കുഞ്ഞന്‍ - ഇതേ ബ്ലോഗിലെ മറ്റ് പോസ്റ്റുകളും കാണുക.
കോട്ടയം കുഞ്ഞച്ചന് - പരമാവധി ശ്രമിക്കാം.
ബഷീര്‍ വെള്ളറക്കാട് - ആസിയാനെന്നല്ല നാം ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി ഇറക്കുമതികളെല്ലാം കര്‍ഷക വിരുദ്ധമാണ്.
പോങ്ങുമ്മൂടാ - എന്റൊരു സല്യൂട്ടാ?
ഫാര്മറേട്ടാ,ദേ എന്നെ വിട്ടു കളഞ്ഞു...മുട്ടന്‍ പരിഭവം..
ഏതായാലും സംഗതി അടിപൊളി..
എന്റെ വിവരങ്ങളെല്ലാം പ്രൊഫൈലിൽ ഉണ്ടല്ലോ..
ഇതിൽ വിവരം കൊടുത്തിട്ടുള്ള ചിലർ ഇന്നലെ മീറ്റിൽ ഇല്ലായിരുന്നു.ഉദാഹരണം:കാന്താരിക്കുട്ടി
ചന്ദ്രേട്ടാ ഉഗ്രന്‍....
നന്ദി.....
വളരെ നല്ല സംരഭം.
എല്ലാവരുടേയ്ം ഫോട്ടോകള്‍ ഹരീഷിന്റെ ക്യാമറയില്‍ ഉണ്ട്. അത് ഉടനെ പൊസ്റ്റ് ചെയ്യും എന്ന് കരുതാം.
എന്തായാലും പ്രയത്നിക്കാനുള്ള മനസ്സിനെ അനുമോദിക്കുന്നു.
nannayittudu....
k to
ഫാർമറങ്കിൾ..നല്ലൊരു സംരംഭം...ഇതു ഞാൻ എന്റെ എക്സ്പ്ലോററിന്റെ ബുക്മാർക്സിൽ ചേർത്തുകഴിഞ്ഞു...ഇനി ഇപ്പൊ എല്ലാരുടെയും ബ്ലോഗിന്റെ Links ഒരിടത്തു കിട്ടിയല്ലോ...വളരെ വളരെ നന്ദി...
ദയവായി എന്റെ ഫോട്ടോ ഇതിൽ നിന്നും ഡിലീറ്റ് ചെയ്യുമോ? കാരിക്കേച്ചർ ഒരു പ്രശ്നംവുമില്ല.
ജുനൈത്ത് - വരാത്തവരെ ഒഴിവാക്കി വന്നവരെ ചേര്‍ക്കാം.
സുനില്കൃഷ്ണന് - തിരുത്തിയിട്ടുണ്ട്.
വെള്ളായണി - എടുച്ച ചിത്രങ്ങളെവിടെ?
അനില്‍@ബ്ലോഗ് - നന്ദി.
പീരിക്കുട്ടി - പ്രൊഫൈല്‍ ഫോട്ടോ ധൈര്യമായി മാറ്റിക്കൊള്ളു.
വേണു - നന്ദി
സിബു - നല്ലൊരു ഫോട്ടോ കിട്ടിയാല്‍ ഇതങ്ങ് മാറ്റാം.
സിബു..ആദ്യമായി ഒരു മീറ്റില്‍ കാണുന്നു..
സന്തോഷമുണ്ട്..വര്‍ഷങ്ങള്‍ക്കു ശേഷം ഫോട്ടോയിലെങ്കിലും കാണാന്‍ കഴിഞ്ഞതില്‍..
ഇപ്പോള്‍ നാട്ടിലുണ്ടല്ലേ?
നല്ല പോസ്റ്റ്
മീറ്റാന്‍ കഴിയാത്തവരെ മുഴുവന്‍ അങ്ങ് അവഗണിക്കുന്നു ഈ ദുഷ്ടന്മാര് :)
ഏതായാലും മീറ്റാന്‍ കഴിയാത്തവര്‍ക്കും തന്നാലായത് "ചെറായി"യില്‍ നഷ്ടമായത്
ഞെട്ടിക്കുന്ന കര്‍മ്മകുശലത എന്നൊക്കെ
പറയാറില്ലെ,.. ഇല്ലെ?.. എങ്കില്‍ എല്ലാരും ഒന്നു പറഞ്ഞുനോക്കൂ...
അതിതാണ്.
ഫാര്മേട്ട, ഇതെന്താ കലക്ക്ന്ന് !!!
ഏട്ടാ, വളരെ ശ്രമകരമായ ഈ ഡാറ്റാ ബേസ് ശ്ലാകനീയം തന്നെ! ആശംസകള്‍ ബഹുമാനപുരസ്സരം നേരുന്നു.
ഒരു തമാശ മുന്‍കൂര്‍ ജാമ്യത്തോടെ പറയട്ടെ? ചീറ്റിയെങ്കില്‍ ക്ഷമിക്കുമല്ലോ?
ഇത് കാണുമ്പോള്‍ എനിക്കോര്‍മ്മ വന്നത്, പണ്ട് ഒരു പെറ്റിക്കേസ്സില് പോലീസ് പിടിച്ച് എന്നെ സ്റ്റേഷനില്‍ ഹാജറാക്കിയപ്പോള്‍ അവിടെ ഒരു വലിയ ബോര്‍ഡില്‍ ഇങ്ങനെ കുറേ ജഗജില്ലി പുലികളുടെ പടംസ് ഒട്ടിച്ചു വെച്ച കാഴ്ചയാണ്.
ഞാന്‍ ഓടട്ടേ.. എന്നെ ഭിത്തിയില്‍ പതിക്കൂ.. :)
സാധ്യമെങ്കിൽ എന്റെ ഫോട്ടോ നെറ്റിൽ അപ്ലോഡ് ചെയ്യുന്നത് ഒഴിവാക്കുമോ? ഒരു ഗ്രൂപ്പ് ഫോട്ടോയിൽ എന്റെ തലയുള്ളതുകൊണ്ട് എനിക്ക് കൺസേൺ ഇല്ല. എന്നാൽ, എന്റെ പേരെഴുതി ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്തിരിക്കുന്നത് ഒഴിവാക്കാമെങ്കിൽ അതു ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
വിയോജിക്കാവുന്ന ചില നിലപാടുകളുണ്ടെങ്കിലും ഈ യുവത്വത്തിനു മുന്നില്‍ പ്രണാമം.
ഇതു കണ്ടപ്പോള്‍ ഞങ്ങള്‍ക്കാണു വാര്‍ദ്ധക്യം എന്നു മനസ്സിലായി.
മുമ്പും പിമ്പും.
അതറിയാന്‍ കഴിയുന്നില്ലല്ലോ. മുമ്പത്തെ ഒക്കെ കണ്ടിട്ടുണ്ടായിരിക്കാം. എന്നാല്‍ ജീവന് ടോണ്‍ കഴിച്ചതിനു ശേഷം.:) അതൊക്കെ ഒന്ന് അപ്ഡേറ്റു ചെയ്താല്‍ എന്റെ ബ്ലോഗിലിട്ട കമന്റു “പങ്കെടുത്തവരുടെ അനോണിമിറ്റി പൊളിയും“. അന്വര്ഥമാകും.
ശരിക്കും അപ്രീഷിയേറ്റു ചെയ്യുന്നു.
അപ്ഡേറ്റ്സിനായി പ്രതീക്ഷിക്കുന്നു.:)
നല്ല ആശയം..
ആശംസകള്‍...
ഇത് നന്നായി ചേട്ടാ....
ഒരിക്കല്‍ക്കൂടെ വന്ന് നോക്കാം സമയം കിട്ടുമ്പോള്‍.
എനിക്ക് അസുഖം മൂലം വരാനൊത്തില്ല.
ഇത് വളരെ നല്ല ഡാറ്റാബേസ് തന്നെ. എല്ലാരേയും ഉള്‍പ്പെടുത്തി, പ്രൊഫൈല്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്ത് ഒരു ഡയറക്ടറി ഉണ്ടാക്കിക്കിയാല് ബ്ലോഗമാര് തമ്മില്‍ ബന്ധപ്പെടാന്‍ സൌകര്യമാകുമല്ലോ?
എന്നെ ഈ നമ്പറില്‍ വിളിക്കാവുന്നതാണ്. 9446335137 - 0487 6450349.
തൃശ്ശൂരില്‍ നിന്ന് കുട്ടന് മേനോന്, ജെ പി വെട്ടിയാട്ടില്‍, കവിതാ ബാലകൃഷ്ണന് എന്നിവര്‍ക്ക് വരാനായില്ല. ബിലാത്തിപ്പട്ടണം, ഡി പ്രദീപ്കുമാര്‍ എന്നിവര്‍ എത്തിയിരുന്നു.
തൃശ്ശൂര്‍ ആസ്ഥാനമാക്കി TRICHUR BLOG CLUB രൂപം കൊണ്ടിരിക്കുന്നു. പ്രഥമ യോഗം 7 പേരോട് കൂടി ജെ പി വെട്ടിയാട്ടിലിന്റെ വസതിയില്‍ കൂടി.
മാസത്തില്‍ ഒരു മീറ്റിങ്ങ് എന്ന സ്വപ്നം സാക്ഷാത്കരിക്കുമാറ്, പരിപാടികള്‍ക്ക് രൂപം കൊടുത്ത് വരുന്നു.
ദയവായി സന്ദര്‍ശിക്കുക
http://trichurblogclub.blogspot.com/
ഇതിലെ ചില ഫോട്ടോ കണ്ടപ്പോള്‍ വീണ്ടും മീറ്റ് സ്ഥലത്ത് എത്തിയ പോലെ:)
വളരെ നന്നായിട്ടുണ്ട് ... ആശംസകള്‍
അസ്സലായിരിക്കുന്നു..ഇങ്ങനെയെങ്കിലും എല്ലാവരെയും കാണാന്‍ കഴിഞ്ഞല്ലോ..നന്ദി.
നന്ദി ചന്ദ്രേട്ടാ.... വളരെ നല്ല ശ്രമം. പരസ്പരം ഒരുപാടറിഞ്ഞ നമുക്ക് കൂട്ടുകാരുടെ ബ്ലോഗുകൾ വിസിറ്റ് ചെയ്യാൻ, വായിക്കാൻ, ഇതൊരുപാട് സഹായിക്കും. ഈ പോസ്റ്റ് ഞാൻ ബുക്ക്മാർക്ക് ചെയ്തുവെച്ചിട്ടുണ്ട്.
ഒരു തരികിട കൂടി ചെയ്തു. ഇവിടെ പോസ്റ്റ് ചെയ്ത എന്റെ പുതിയ ഫോട്ടൊ ഞാൻ അടിച്ചുമാറ്റി. ഇപ്പോൾ പ്രൊഫൈലിൽ പുതിയ ഫോട്ടൊ ആണ്. ഇത്തിരി ചെരിഞ്ഞുനിൽക്കുന്ന ഫോട്ടോ ആയതു നന്നായി, എന്റെ കോങ്കണ്ണ് ആരും കാണില്ലല്ലൊ :)
നല്ല ശ്രമം
ഇന്നാണ് വീണ്ടും നെറ്റില്‍ എയത്തിയത്!
സന്തോഷം മാഷേ... വളരെ സന്തൊഷം!
ഗ്രൂപ് ഫോട്ടോയ്ക്ക് പ്രത്യേക നന്ദി!
മാഷെ,
ഈ ശ്രമത്തിനു നന്ദി....
ധാരാളം പേര് കമെന്റിട്ടു. പേരെടുത്ത് പറയുന്നില്ല എല്ലാപേര്‍ക്കും നന്ദി. ഒരു പഴയ ബ്ലോഗറായിട്ടുകൂടി പലരെയും തിരിച്ചറിയുവാന്‍ കഴിയുന്നില്ല. അപ്പുവിന്റെ പിക്കാസയില്‍ നിന്നാണ് പലതും കിട്ടിയത്. പരീഷിന്റെ പോസ്റ്റിനായി കാത്തിരിക്കുകയാണ്. 2.4 GB ആയി ഇനി 1.8 GB മാത്രമേ ബാക്കിയുള്ളു. ആശ്വാസം രാത്രി രണ്ടുമുതല്‍ രാവിലെ എട്ടുവരെയുള്ള സൌജന്യം.
ഞാന്‍ വേറെ ഫോട്ടം തരാട്ടോ :)
chandretta,
remove my pic from your blog..
ചെറായി മീറ്റില്‍ പങ്കെടുത്ത ധാരാളംപേര്‍ ഈ പോസ്റ്റിലെ പ്രസിദ്ധീകരണത്തെ പ്രശംസിച്ചതായി കണ്ടു. സിബുവും യാരിദും ആവശ്യപ്പെട്ടപ്രകാരം അവരുടെ ചിത്രങ്ങള്‍ നീക്കി ലിങ്കായി ചേര്‍ത്തിരിക്കുന്നു.
സിബുവിനും യാരിദിനും ഞാന്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമചോദിക്കുന്നു.
എനിക്കു മീറ്റിന് പങ്കെടുക്കാന്‍ സാധിച്ചില്ല. എന്റെ പടവും നീക്കം ചെയ്തോളൂ
മാഷേ..ഇതിൽ ശ്രീലാലിന്റെ പേരിൽ നൊമാദിന്റെ ഫോട്ടോ ആണ് കിടക്കുന്നത്...
നന്ദി വേണു തെറ്റ് ചൂണ്ടിക്കാട്ടിയതിന്. നൊമാദിന്റെ പ്രൊഫൈല്‍ ശരിയാണോ?
ചന്ദ്രേട്ടാ, ഫോട്ടോ ഇവിടെ ഇടരുത് എന്നു പറഞ്ഞത് ഈ സൈറ്റിനോടുള്ള വിരോധം കൊണ്ടല്ല, ഫോട്ടോ പബ്ലിക്കായി ഐഡന്റിഫൈ ചെയ്യാവുന്ന സ്ഥലത്ത് കിടക്കരുത് എന്നതുകൊണ്ടാണ്. അതുകൊണ്ട് എന്റെ ഫോട്ടോയിലേയ്ക്ക് ലിങ്ക് ചെയ്യുന്നതും ഒഴിവാക്കാമോ. നന്ദി.
സോറി സിബു. ഈ പോസ്റ്റിന്റെ ഉദ്ദേശം താങ്കള്‍ക്ക് മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. അപ്പു പിക്കാസയില്‍ എല്ലാ ഫോട്ടോയിലും താഴെ പേര് രേഖപ്പെടുത്തിയിരിക്കുന്നു. ഐഡന്റിഫൈ ചെയ്യുവാന്‍ അതിലും കഴിയും. എനിക്ക് എന്റെ വാഗ്ദാനം നിറവേറ്റുവാന്‍ ഐഡന്റിഫൈ കൂടിയേ തീരൂ. താങ്കളുടെ പോസ്റ്റുകളിലും ഐഡന്റിപൈ ചെയ്യാന്‍ കഴിയുന്ന ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട് എവിടെയും എനിക്ക് താങ്കളെ തിരിച്ചറിയുവാനും കഴിയും. ഇവിടെ എല്ലാപേരോടും ഒരേ നീതി എനിക്ക് കാട്ടിയേ മതിയാവൂ. എന്റെ ബ്ലോഗില്‍ ഞാനിട്ട താങ്കളുടെ ഫോട്ടോ കമെന്റിട്ടാല്‍ നീക്കാം. ഈ ലിങ്ക് പ്രവര്‍ത്തിക്കാതിരിക്കാന്‍ അപ്പുവിന് കഴിയും. എന്നോട് ക്ഷമിക്കുക.
ഞാനുള്ള ഫോട്ടോയിൽ നിന്നും എന്റെ പേരു ലേബൽ ആയി ഉപയോഗിച്ചിരിക്കുന്നത് ഒഴിവാക്കാൻ ഞാൻ അപ്പുവിനോട് അപേക്ഷിച്ചിട്ടുണ്ട്. അപ്പു അതു ചെയ്യുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ താങ്കളുടെ ലിങ്കും ഒഴിവാക്കാൻ സാധിക്കുമോ? താങ്കൾക്ക് എന്നെ വഴിയിൽ വച്ചു കണ്ടാൽ മനസ്സിലാവുന്നത് വേറേ കാര്യം; ആർക്കും സെർച്ച് ചെയ്തു കണ്ടുപിടിക്കാൻ പാകത്തിൽ അതു നെറ്റിൽ കിടക്കുന്നത് വേറേ ഒന്ന്. രണ്ടാമത്തേതിനോടാണ് എനിക്ക് താല്പര്യമില്ലാത്തത്.
ചന്ദ്രേട്ടാ, ഏതു സെർച്ച് വേഡുകളാണ് അതു തന്നത് എന്നു പറഞ്ഞു തരാമോ? ഞാനൊന്നു നോക്കിയിട്ട് എന്റെ ഫോട്ടോകളൊന്നും കിട്ടുന്നില്ല.
പിന്നെ, ഇതെന്റെ ഫോട്ടോയുടെ കാര്യത്തിൽ മാത്രമല്ലേ ഞാൻ അഭ്യർത്ഥനകൾ വയ്ക്കുന്നുള്ളൂ. അതിൽ എനിക്ക് എന്റേതായ രീതിയിൽ ചെയ്യാൻ സ്വാതന്ത്ര്യം തന്നുകൂടെ.
സിബു,
ഞാന്‍ സെര്‍ച്ച് ചെയ്തത് ഗൂഗിളില്‍ "സിബു OR Cibu" എന്നതായിരുന്നു.
ചന്ദ്രേട്ടന്
മീറ്റിനിടക്ക് ഇങ്ങനെ ഒരു വ്യക്തിപരിചയം സൈറ്റിനെ കുറീച്ച് ചര്‍ച്ച ചെയ്തിരുന്നുവോ? എന്നാല്‍ അപ്പോള്‍ തന്നെ ഇങ്ങനെ പ്രൊഫൈല്‍ സൂക്ഷിക്കുന്നതില്‍ (വിത്ത് ഫോട്ടോ) താല്പര്യമുള്ളവരെ കണ്ടെത്താമായിരുന്നു. താല്പര്യം ഇല്ലാത്തവരേയും.
സിബുവിന് താല്പര്യമില്ലാത്ത സ്ഥിതിക്ക് ഫൊട്ടോ തിരഞ്ഞ് പിടിച്ച് ഇവിടെ ലിങ്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
ബ്ലോഗുന്നവര്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ അവരവരുടെ ബ്ലോഗില്‍ സ്വതന്ത്രരായി നില്ക്കട്ടെ. എന്നിട്ടിടക്ക് മീറ്റ് കൂടി പരിചയം പുതുക്കട്ടെ. അതിന്റെ പേരില്‍ ഒരു സൈറ്റില്‍ എല്ലാവരുടേയും ഫോട്ടോയും ലൊക്കേഷനും എല്ലാം ക്രോഡീകരിച്ചു വയ്കുനതെന്തിനാണ്? ഇതിന് താല്പര്യമില്ലാത്തവര്ക്ക് ഇനി മീറ്റിന് വരാന്‍ പറ്റാത്ത ഗതികേടാണല്ലോ.
അരവിന്ദ്,
സിബു പറഞ്ഞ ന്യായീകരണങ്ങള്‍ തെറ്റാണംന്ന് തെളിഞ്ഞില്ലെ? സിബുവിനെ നേരിട്ട് കാണാത്ത എനിക്ക് എങ്ങിനെയാണ് തിരിച്ചറിയുവാന്‍ കഴിയുന്നത്. ഒരുകാലത്ത് പലബ്ലോഗേഴ്സും വീഡിയോയിലൂടെയും പോസ്റ്റുകളിലൂടെയും വെളിപ്പെടുത്തിയിരുന്നതിന്റെ കൂട്ടത്തില്‍ സിബുവും ഉണ്ടായിരുന്നു. ക്യാമറയും വീഡിയോയും കൊണ്ടുവന്ന് മീറ്റ് വിജകരമാക്കുവാനുള്ള ആഹ്വാനവും ആരും എതിര്‍ത്ത് കണ്ടില്ല. മീറ്റാന്‍ തയ്യാറാവുന്നതുതന്നെ പരസ്പരം പരിചയപ്പെടാനും കൂടിയാണ്. മേലില്‍ അനോണികള്‍ മാത്രം ഒത്തുചേരുകയും ഫോട്ടോഎടുപ്പും വീഡിയോ പിടിത്തവും ഒഴിവാക്കുന്നതും നല്ലതായിരിക്കും. ഇവിടെ ഹരീഷ് കവര്ചെയ്ത വീഡിയോ ഒരു സ്വയം പരിചയപ്പെടുത്തലാണ് കൂടുതലും. അപ്പോള്‍ അതും വെളിച്ചം കണ്ടാല്‍ ദോഷമാകില്ലെ? അനോണിമസ് അല്ലാത്ത തങ്ങളുടെ ഫോട്ടോയും വീഡിയോയും പേരുകളും പ്രസിദ്ധീകരിക്കുവാന്‍ താല്പര്യമുള്ള ധാരാളം ബ്ലോഗര്‍മാര്‍ ഉണ്ടാവും. ഈ മീറ്റിന് രഹസ്യം ഒന്നും ഇല്ല എന്നറിഞ്ഞതിന്റെ പേരില്‍ത്തന്നെയാണ് ഞാന്‍ പങ്കെടുത്തത്. അനോണിമസ് മീറ്റിന് ഞാനുണ്ടാവില്ല. അതെനിക്ക് ഇഷ്ടവും അല്ല.
ചന്ദ്രേട്ടന്
മീറ്റിന്റെ ഫോട്ടോ എടുക്കുന്നതല്ല പറഞ്ഞത്. ഇങ്ങനെ ഒരു ബ്ലോഗ് ഡയറക്ടറിയില്‍ എല്ലാവരുടേയും ഫോട്ടോ വേണോ എന്നാണ്. അതിന് മീറ്റിന് വന്നപ്പോളെടുത്ത ഫോട്ടോ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് (താല്പര്യമില്ലാത്തവരുടെ). മീറ്റില്‍ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക് നിന്നു കൊടുത്തത് കൊണ്ട് അത് ഇവിടെ പ്രദര്ശീപ്പിക്കാം എന്നില്ലല്ലോ. അല്ലെങ്കില്‍ ഈ ഡയറക്ടറിയിലേക്ക് വെബില്‍ സേര്‍ച്ച് ചെയ്ത് കിട്ടുന്ന ഫോട്ടോ ലിങ്ക് ചെയ്യുന്നതിനോടാണ് യോജിപ്പില്ലാത്തത്.
ഫോട്ടോ ഒഴിവാക്കണം എന്ന് താല്പര്യപ്പെടുന്നവരുടെ ഫോട്ടോ ഒഴിവാക്കിക്കൂടെ? അല്ലാതെ അതിനായി ബ്ലോഗിലുള്ള ഫോട്ടോ സകലതും ആദ്യം മാറ്റണം എന്നു പറയുന്നത് ശരിയാണോ? ഉദാഹരണത്തിന് എന്റെ ഫോട്ടോ ചില സൈറ്റുകളില്‍ ഉണ്ട്, പക്ഷേ എനിക്ക് ഈ ഡയറക്ടറിയില്‍ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതില്‍ താല്പര്യമില്ല എങ്കില്‍.
അതാണ് സൂചിപ്പിച്ചത്. രണ്ടിനും സ്വാതന്ത്ര്യം വേണം എന്നാണ് എന്റെ അഭിപ്രായം.
വളരെ നല്ല രീതിയിൽ വിജയകരമായി തന്നെ പൂർത്തികരിച്ച നമ്മുടെ സൌഹൃദ സംഗമത്തിൽ പന്തികേട് ഉണ്ടായിരുന്നു എന്നു വരുത്തി തീർക്കാനുള്ള ശ്രമം ഒഴിവാക്കണേ.
കേരളാ ഫാർമർ ചെയ്ത ഈ സംരംഭം ഞാനും ഒന്നു ചെയ്യുവാൻ ശ്രമിച്ചു. അതിനു വേണ്ടി വരുന്ന ശ്രമം വളരെ വലുതാണെന്നു കണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു. ഫാർമറുടെ ഈ പോസ്റ്റു കണ്ട് പലരേയും പോലെ ഞാനും സന്തോഷിച്ചു. അഭിനന്ദനീയമാണെന്നും തോന്നി.
ഇങ്ങേർക്ക് പശുവിനെ കറക്കുന്നതിനും, റബ്ബർ ടാപ്പ് ചെയ്യുന്നതിനും ഇടക്ക് ഒറ്റ രാത്രി കൊണ്ട് ഇതും കൂടെ ചെയ്യാൻ സാധിച്ചതിൽ എനിക്ക് അസൂയ തോന്നുന്നു. ഞാൻ അനോണിയാകാൻ ഇഷ്ടമില്ലാത്തതു കൊണ്ടായിരിക്കാം, ഫോട്ടോ പ്രസിദ്ധീകരിക്കുന്നതിൽ പ്രയാസം തോന്നാത്തത്.
എന്താ സിബു, ഞങ്ങളുടെയെല്ലാം വരമൊഴി ഗുരുവായ താങ്കളുടെ പടം കാണുന്നത് ഞങ്ങൾക്കെല്ലാം സന്തോഷം തരുന്ന കാര്യമല്ലേ.
ചന്ദ്രേട്ടാ..അഭിനന്ദനാർഹം തന്നെ.പക്ഷേ എടുത്തു മാറ്റണം എന്നാവശ്യപ്പെടുന്നത് പിന്നേയും പല തരത്തിൽ ലിസ്റ്റ് ചെയ്ത് പ്രദർശിപ്പിക്കുന്നത് വളരെയധികം പ്രതിഷേധാർഹവും.എന്തോന്ന് ചേട്ടായീ മര്യാദക്കൊന്നും ഒരു വിലയുമില്ലേ ?
തീർച്ചയായും ഞാനും വളരെ എൻജോയ് ചെയ്ത ഇവന്റായിരുന്നു കഴിഞ്ഞ ബ്ലോഗ് സംഗമം. ഏറേക്കാലമായി പരിചയമുള്ള പലരേയും നേരിട്ട് കാണാൻ സാധിച്ചു എന്നതിൽ സന്തോഷമുണ്ട്. എന്നാൽ ആ ഇവന്റിനേയും ഫോട്ടോ ബ്ലോഗിലിടുന്നതിനേയും കൂട്ടിക്കുഴക്കരുതെന്നാണ് എന്റെ അഭിപ്രായം. ഇവന്റിനുവന്നാൽ ഫോട്ടോ ബ്ലോഗിൽ പേരെഴുതി ഒട്ടിക്കും എന്നതിനോട് എനിക്ക് താല്പര്യമില്ല. താല്പര്യമുള്ളവരുടെ ഫോട്ടോകൾ ഇട്ടോളൂ.
എന്നാൽ ഇവന്റിനുവന്നു എന്ന ഒരു കാരണം കൊണ്ട് താല്പര്യമില്ലാത്തവരുടെ മേൽ ഈ ഫോട്ടോ പബ്ലിസിറ്റി അടിച്ചേൽപ്പിക്കരുത് എന്നു അപേക്ഷയുണ്ട്.
ഞാനും കൂട്ടുകാരുടെയും ബന്ധുക്കളുടേയും വീടുകളിൽ പോകുമ്പോൾ പരസ്പരം ഫോട്ടോ എടുക്കലും വീഡിയോ പിടിക്കലും നടക്കാറുണ്ട്. അത് അവരാരും അടുത്ത ദിവസം പത്രത്തിലും ടിവിയിലും കൊടുക്കാറില്ല. ഇനി അതു ചെയ്യണമെങ്കിൽ ഒരു വാക്ക് ചോദിക്കുക എന്നതാണ് നാട്ടുമര്യാദ. കുറഞ്ഞ പക്ഷം ഇടരുതേ എന്നു പറഞ്ഞാൽ ഇടാതിരിക്കുകയെങ്കിലും ചെയ്യുക. ശത്രുക്കളല്ലേ മറിച്ചു ചെയ്യുക.
മീറ്റില്‍ പങ്കെടുത്തവരുടെ പ്രൊഫൈല്‍, ഫോട്ടോ സംയോജിപ്പിച്ചത് നന്നായി. ആശംസകള്‍....
ഒരു തിരുത്ത്:- മുള്ളൂക്കാരന്റെ പേര് മുള്ളൂര്ക്കാരന് എന്നു മാറിക്കൊടുത്തിരിക്കുന്നു.
മീറ്റില്‍ പങ്കെടുത്തവരെല്ലാം ഒരു പോസ്റ്റിടുമെന്ന് വിശ്വസിക്കുന്നു. അതിന്റെ ലിങ്ക് ഞാന്‍ നല്കിയിട്ടില്ലെങ്കില് കമെന്റായി ചേര്‍ക്കുക. അവരവരുടെ ചിത്രങ്ങളില്‍ ഞെക്കിയാല്‍ പ്രസ്തുത പോസ്റ്റില്‍ എത്താം.
ചേട്ടാ,
ഞാന്‍ ഒരു ചെറായ് വരസ്മരണം നടത്ത്യാലോന്ന് ആലോചിക്കാതില്ല.
സംഭവിച്ചാല്‍ എത്തിക്കും . :)
please remove my
photograph from this post,
which is in the name of sini.
സെറീന നീക്കിയിട്ടുണ്ട്. തെറ്റാണ് ചെയ്തതെങ്കില്‍ ക്ഷമിക്കുക.
a great attempt...congrats...
നല്ല ശ്രമം.
മീറ്റിലെടുത്തതായി കൊടുത്തിട്ടുള്ളത് എന്റെ ഫോട്ടോയല്ല. ഗ്രൂപ്പ് ഫോട്ടോയില്‍ ബാനറിന്റെ ഇടതു വശത്തായി ചുവന്ന ടീഷര്‍ട്ട് ഇട്ടിട്ടുള്ളത് താന്‍ ഞാന്‍
നല്ല ശ്രമം
thanks for posting my photo
my link
http://kadhaamritham.blogspot.com
ചന്ദേട്ടാ നല്ല ശ്രമം
ഇതു ക്ലോസ് ചെയ്യണ്ടാ ഇനിയുള്ള മീറ്റിനും ചിത്രങ്ങള്‍ കിട്ടും അതും അപ് ഡേറ്റ് ആക്കാം
ഇത്ര മിനക്കെട്ടിരുന്നു ഇതു ചെയ്തത്
സ്തുത്യര്‍ഹം തന്നെ..
എന്റെ ഫോട്ടോ പ്രസിധീകരിക്കണ്ട എന്നൊരാള്‍ പറയുന്നത് ഇത്ര വലിയ കാര്യമാണോ?
പിന്നെ , വേറൊരാള് ആ ഫോട്ടോ ദുരുപയോഗിച്ചാല്‍ ചന്ദ്രേട്ടന് ഉത്തരവാദിത്തം ഏറ്റെടുക്കുമോ?
ഇങ്ങനെ ദുരുപയോഗിച്ച ചരിത്രങ്ങള്‍ വേണ്ടുവോളമുണ്ട്. അതികൊണ്ടാണ് പലരും അവരുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുത് എന്നവശ്യപ്പെടുന്നത്.
ബ്ലോഗ് എഴുതുന്നു എന്നതിനാല്‍ എല്ലാവരുടെയും ഫോട്ടോ പ്രസിദ്ധീകരിക്കണം എന്നൊന്നുമില്ലല്ലോ?
നാട്ടുകാരാ,
ഫോട്ടോ ദുരുപയോഗം ഉണ്ടായാല്‍ അവരെ സഹായിക്കാം. അതിനായി ഹൈടെക് സൈബര്‍ സെല്ലും ഐറ്റി ആക്ടും സഹായത്തിനെത്തും. ഇവിടെ ഫോട്ടോ പ്രസിദ്ധീകരിക്കണ്ടയെങ്കില് വേണ്ട. പക്ഷെ മറ്റൊരിടത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളതിന്റെ ലിങ്ക് കൊടുക്കുവാനുള്ള അവകാശമെങ്കിലും തന്നുകൂടെ? ഇവിടെ എന്ഥെങ്കിലും ദുരുപയോഗമുണ്ടെങ്കില് അറിയിക്കൂ. തിരുത്താം.
അഭിപ്രായ പ്രകടനത്തിന് നന്ദിയുണ്ട്.
സിജൂ,
സിബുവിന്റെ ചിത്രങ്ങളുടെ ലിങ്ക് ദയവുചെയ്ത് ഇവിടെ കൊടുക്കാതിരിക്കുക. കമെന്റ് നീക്കം ചെയ്തതില്‍ തെറ്റിദ്ധരിക്കണ്ട. വിശദീകരിച്ചുകൊണ്ടുള്ള കമെന്റുകള്‍ സിബു ഇട്ടിട്ടുള്ളതാണ്. സിബു ഞാന്‍ മനസില്‍ ആരാധിക്കുന്ന വ്യക്തിത്വങ്ങളില്പ്പെട്ട ഒരാളാണ്.
മാണിക്യം ഇനിയും എനിക്ക് ലഭിക്കുന്ന മീറ്റുകളുടെ ചിത്രങ്ങളും പ്രൊഫൈലും പ്രത്യേകം പോസ്റ്റുകളായി പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. എന്റെ മണിക്കൂറുകളും ഉറക്കവും യൂസേജ് ജി.ബിയും നഷ്ടപ്പെടുത്തിയ പല തിരുത്തലുകളും വരുത്തിയ ഒരു കഠിനാധ്വാനത്തിന്റെ പോസ്റ്റാണിത്. അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നാല്‍ മതിയായിരുന്നു.
ചന്ദ്രേട്ടാ, നല്ല ശ്രമമാണിത്. സ്വന്തം ഫോട്ടോകള്‍ പബ്ലിഷ് ചെയ്യാന്‍ വിരോധമില്ലാത്തവരുടെ ഫോട്ടോകള്‍ കിടക്കട്ടെ. അല്ലാത്തവരുടെത് നീക്കം ചെയ്യൂ.
ചെറായി ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. വിജയകരമായൊ മീറ്റ് സംഘടിപിച്ചവര്ക്കും പങ്കെടുത്തവര്‍ക്കും ആശംസകള്‍. അടുത്ത മീറ്റില്‍ ഞാനും ഉണ്ടാകും.
ഇതൊക്കെ കാണുമ്പം അടുത്തമിറ്റില് പങ്കെടുക്കാന്‍ ഒരു മോഹം എല്ലാ വിധആസംസകളും നേരുന്നു
സിജുവിന്റെ ശ്രദ്ധയ്ക്ക്,
ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ പ്രസ്തുത പോസ്റ്റില്‍ കമെന്റിടുക.
"ചെറായി ബ്ലോഗേഴ്സ് മീറ്റിന് മുമ്പും പിമ്പും"
എന്നു പറയുമ്പോള്‍ അതിലൊരു അര്‍ത്ഥമില്ലായ്മയും അതുപോലെ പ്രൊഫൈല്‍ പടവും ഒറിജിനല്‍ ആളിന്റെ പടവും തമ്മിലുള്ള വ്യത്യാസവും ചൂണ്ടിക്കാട്ടുമ്പോലെ ഒരു ‘ഒറിജിനല്‍’‘ഡ്യൂപ്ലിക്കേറ്റ്’ തമാശയും ഉണ്ട്.
മീറ്റില്‍ പങ്കെടുത്തവരുടെ ഡിറക്ടറി എന്ന സങ്കല്‍പ്പത്തില്‍ എതിര്‍പ്പില്ല. പക്ഷെ അതിങ്ങനെ രണ്ടുപടം കാണിക്കുന്നതിനോട് അല്പം ഉണ്ടുതാനും. അതുകൊണ്ട് എന്റെ ചിത്രം ഡിലീറ്റ് ചെയ്യാന്‍ അതിന്റെ എല്ലാ ഉപചാരമര്യാദയോടും കൂടി ഞാന്‍ അപേക്ഷിക്കുന്നു.
I am number 77. Please update my blogger name instead.
Thanks
Thanks Sherlock for the help on updates.
ഇങ്ങനെ ഒരു സംഭവം നടന്നോ?
ഇത്രയും ബ്ലഗാക്കന്മാർ ഒത്തുചേർന്നൊരു പരിപാടി ഇതു് ആദ്യമായിരിക്കും.
വൈകിയാണെങ്കിലും എന്റെ അഭിവാദ്യങ്ങൾ അറിയിക്കട്ടെ.
ഒരിക്കൽ കൂടി വന്നു ..അപ്ഡേറ്റും ഗ്രൂപ് ഫോട്ടോയും കണ്ടു.. ശ്രമകരമായ ഈ പരിപാടിക്ക് അഭിനന്ദനങ്ങൾ
ഹയ് ചേട്ടാ അഭിനന്ദനങ്ങള്‍.നന്നായി
ഫാര്‍മര്‍,
സ്വന്തം തിരക്കുകള്‍ കാരണം
എല്ലാ ബ്ലോഗിലും എത്തിപ്പെടാന്‍ കഴിയാറില്ല.
ബ്ലോഗ് അക്കാദമിയില്‍ ഒരു ലിങ്ക് ലിസ്റ്റ് സൂക്ഷിക്കുന്നതിനായി ശ്രമിക്കുന്നതിനിടയില്‍ ജോഹറിന്റെ ലിസ്റ്റില്‍ നിന്നുമാണ് ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്.
ചിത്രകാരന്റെ ഒരു പടം ഈ പോസ്റ്റില്‍ കാണുന്നു.
അതു നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്ഷേമാശംസകളോടെ.
ഇന്നത്തെ വാരാന്ത്യമാധ്യമത്തില് മ്മിണി ബല്യ ഫീച്ചറുണ്ടല്ലോ ഈ മീറ്റിനെപ്പറ്റി.
ea jabbar,
ഞാന്‍ ഓണ്‍ലൈന്‍ എഡിഷനില്‍ നോക്കി കണ്ടില്ല. ഇമേജ് സ്കാന്‍ ചെയ്തത് ഉണ്ടോ?
സ്കാന്‍ ചെയ്ത ഇമേജ് ഇവിടെ ഉണ്ട്.
Sorry. Anonymous കമെന്റുകള്‍ ഒഴിവാക്കിയിരിക്കുന്നു.
Nalla sramam ..all the best
നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !
Post a Comment